Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.V. Varghese

തിരുവല്ല നഗരസഭയെ എസ്. ലേഖ നയിക്കും, കെ.വി. വര്‍ഗീസ് വൈസ് ചെയർമാൻ

തിരുവല്ല: നഗരസഭാധ്യക്ഷയായി കേരള കോണ്‍ഗ്രസിലെ എസ്. ലേഖ തെരഞ്ഞെടുക്കപ്പെടും. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ.വി. വര്‍ഗീസിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നഗരസഭ 21 ാം വാര്‍ഡിനെയാണ് ലേഖ പ്രതിനിധീകരിക്കുന്നത്. കെ.വി. വര്‍ഗീസ് നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. പത്താംവാര്‍ഡ് പ്രതിനിധിയാണ് കെ.വി. വര്‍ഗീസ്.

നാലുവര്‍ഷം ലേഖയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. പിന്നീട് മുസ് ലിംലീഗിലെ ജ്യോതി വിജയന്‍ അധ്യക്ഷയാകും. വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് രണ്ടാം ടേമില്‍ സാറാമ്മ ഫ്രാന്‍സിസ് എത്തും.

പന്തളത്ത് കൃഷ്ണകുമാരി

പന്തളം: പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മിലെ എം.ആര്‍. കൃഷ്ണകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 34 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളാണുള്ളത്.

11 അംഗങ്ങളുള്ള യുഡിഎഫ് സുനിത വേണുവിനെയാണ് മത്സരിപ്പിക്കുന്നത്. ഒമ്പതംഗങ്ങളുള്ള ബിജെപി മുന്‍ അധ്യക്ഷ സുശീല സന്തോഷിനെയും മത്സരിപ്പിക്കുന്നു.

Latest News

Corehub Up